കോവിഡ് വ്യാപനം; മുൻകരുതൽ നടപടികൾ ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങൾ

കോവിഡ് വ്യാപനം; മുൻകരുതൽ നടപടികൾ ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങൾ

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങളും. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ്​ ജി.സി.സി രാജ്യങ്ങളു​ടെ വിലയിരുത്തൽ. അതേസമയം മാസ്​ക്​ ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കോവിഡ്​ നിയന്ത്രണങ്ങൾ തുടരും. ബൂസ്​റ്റർ ഡോസ്​ വ്യാപകമാക്കുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ ശക്​തമാക്കും.

അതേസമയം സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. 34 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 30 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,590 ഉം രോഗമുക്തരുടെ എണ്ണം 538,702 ഉം ആയി. ഒരു മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 8,828 ആയി.

2,060 കൊവിഡ് രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 47 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave A Reply
error: Content is protected !!