ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ്; കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടാകാൻ സാധ്യത

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ്; കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടാകാൻ സാധ്യത

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലക്കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാന്‍ഡ് ചെയ്തു. ഇയാൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.

സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ റിമാന്‍ഡിൽ ആയ രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. രണ്ടു പ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്യും.

Leave A Reply
error: Content is protected !!