മുസ്ലീം സമുദായത്തിലുള്ളവര്‍ മാളുകള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെ ന്ന് ഹുസ്സൈന്‍ സലഫി

മുസ്ലീം സമുദായത്തിലുള്ളവര്‍ മാളുകള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെ ന്ന് ഹുസ്സൈന്‍ സലഫി

തിരുവനന്തപുരം : മുസ്ലീം സമുദായത്തിലുള്ളവര്‍ മാളുകള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെ ന്ന് ഹുസ്സൈന്‍ സലഫി. ജനങ്ങള്‍ കൂടിക്കലരുന്ന സ്ഥലമാണ് മാളുകള്‍. മാളുകള്‍ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലങ്ങളാണെന്നും ഹുസ്സൈന്‍ സലഫി പറഞ്ഞു .മാളുകള്‍ സന്ദര്‍ശിക്കുന്നത് ‘സ്ത്രീകളും, പുരുഷന്മാരും ഇടകലര്‍ന്നാണ് .ഇത് മുസ്ലീം സമുദായത്തെ ദുഷ്‌കീര്‍ത്തി കേള്‍പ്പിക്കും. മാളുകളില്‍ എത്തുന്ന സ്ത്രീകളുടെ ദൃഷ്ടി അന്യ പുരുഷന്മാരില്‍ പതിയുന്നത് തന്നെ സമുദായത്തിന് എതിരാണ്. അതുകൊണ്ട് തന്നെ മാളുകള്‍ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലമാണ്. അള്ളാഹുവിന്റെ ഇഷ്ട സ്ഥലം പള്ളികളാണ്.

മാളുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നു. വിവിധ സംസ്‌കാരത്തിലും, വേഷത്തിലുമുള്ള ആളുകളാണ് മാളുകളില്‍ എത്തുന്നത്. ഇവര്‍ ചെകുത്താന്റെ സന്തതികളാണ്. മാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ മുസ്ലീം സമുദായത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണ്’ – ഹുസ്സൈന്‍ സലഫി പറഞ്ഞു.
കഴിഞ്ഞ ദിവസം വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകള്‍ വ്യഭിചാരിണികളാണെന്ന സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇസ്ലാമിക പണ്ഡിതന്‍ സിറാജുള്‍ ഇസ്ലാം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹുസ്സൈന്‍ സലഫിയുടെ ഈ പ്രസ്താവന. അത്തര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ വ്യഭിചാരത്തില്‍ താല്പര്യമുള്ളവരാണെന്നാണ് സിറാജുല്‍ ഇസ്ലാം പരാമര്‍ശിച്ചത്.

Leave A Reply
error: Content is protected !!