യുവേഫ ചാമ്പ്യൻസ് ലീഗ്: പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

യുവേഫ ചാമ്പ്യൻസ് ലീഗ്: പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

ബുധനാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി പാരീസ് സെന്റ് ജെർമെയ്‌നെ പരാജയപ്പെടുത്തി ഗ്രൂപ്പ് എ ജേതാക്കളായി യുവേഫ ചാമ്പ്യൻസ് ലീഗ് അവസാന 16-ലേക്ക് മുന്നേറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും സമനില തകർക്കാൻ കഴിഞ്ഞില്ല. തന്റെ 50-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിച്ച പിഎസ്ജിയുടെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ 50-ാം മിനിറ്റിൽ സമനില തകർത്തു.

63-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് സമനില പിടിച്ചു. എന്നാൽ 76-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസാണ് വിജയഗോൾ നേടിയത്. 12 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ എട്ട് പോയിന്റുമായി പിഎസ്ജി രണ്ടാമതാണ്. ഇരുടീമുകളും ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടി.

Leave A Reply
error: Content is protected !!