കോവിഡ് പ്രതിരോധം; ഒമാനിൽ വാക്‌സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചു

കോവിഡ് പ്രതിരോധം; ഒമാനിൽ വാക്‌സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചു

ഒമാനിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമാക്കി. വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകുന്നത്.

തെക്കൻ ബാത്തിന ഗവർണറേറ്റിൽ കോവിഡ് വാക്സിനേഷൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അവാബി വിലായത്തിലെ മാർക്കറ്റ്, നഖൽ വിലായത്തിലെ മാർക്കറ്റ്, വാദിഅൽമആവിൽ വിലായത്തിലെ അൽ-മഹ ഇന്ധന ഫില്ലിങ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന വാക്സിനേഷൻ ഫീൽഡ് കാമ്പയിനിൽ നിരവധി പേരാണ് കുത്തിവെപ്പെടുത്തത്.

മുസന്ന വിലായത്തിലെ തുറൈഫ്, അൽ-മൽദ മേഖലകളിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വാക്സിൻ നൽകും. മസ്കത്ത് ഗവർണറേറ്റിലും വാക്സിനഷേൻ നടപടികൾ ദ്രുതഗതിയിലാണ്.

Leave A Reply
error: Content is protected !!