ഒമാനില്‍ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു

ഒമാനില്‍ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു

മസ്‌കത്ത്ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 304515 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 299938 പേര്‍ രോഗമുക്തി നേടുകയും 4113 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 463 പേരാണ് ഒമാനില്‍ ഇനി ചികിത്സയിലുള്ളത്. 98.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
Leave A Reply
error: Content is protected !!