മോഡലുകളുടെ മരണം; ഷൈജു തങ്കച്ചനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

മോഡലുകളുടെ മരണം; ഷൈജു തങ്കച്ചനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണത്തിൽ അപകടം നടന്ന കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പല തവണ നോട്ടീസ് നൽകിയിരുന്നു. ഷൈജുവിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അപകടത്തിന് മുൻപ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഷൈജു നേരത്തെ നൽകിയ മൊഴിയും കേസിലെ പ്രതി അബ്ദുറഹ്മാൻ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് വീണ്ടും പരിശോധിക്കും. ഹോട്ടൽ ഉടമ ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും കായലിൽ തുടരും.

അതേസമയം, ഹാർഡ് ഡിസ്ക് ആണെന്ന് സംശയിക്കുന്ന വസ്തു മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുവെന്നും ഇത് തിരികെ കായലിലേക്ക് എറിഞ്ഞുവെന്നും പൊലീസ് പറയുന്നു. മത്സ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ അലൂമിനിയം നിർമിത വസ്തു തിരികെ കായലിലേക്ക് എറിഞ്ഞുവെന്നാണ് മത്സ്യത്തൊഴിലാളികൾ നൽകിയ വിവരം.

Leave A Reply
error: Content is protected !!