റോഡ് സുരക്ഷ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

റോഡ് സുരക്ഷ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ആലുവ: മോട്ടോര്‍ വാഹന വകുപ്പ്, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ റോഡ് സുരക്ഷ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന സെമിനാര്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യകത വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി.ആലുവ ജോയിന്റ് ആര്‍.ടി.ഒ സലിം വിജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. സി. ശാലിനി അദ്ധ്യക്ഷത വഹിച്ചു.

അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാര്‍ ക്ളാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അസി. പ്രൊഫ. ഡോ. മറിയ പോള്‍, സാജു ജോണ്‍ എന്നിവര്‍ സംസാരിച്ചു. കേരളകൗമുദി ലേഖകന്‍ കെ.സി. സ്മിജന്‍ സ്വാഗതവും സെന്റ് സേവ്യേഴ്‌സ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അസി. പ്രൊഫ. നിനു റോസ് നന്ദിയും പറഞ്ഞു.എന്‍.എസ്.എസ് വളണ്ടിയര്‍മാരായ അനുപമ ബിജു, പി.ജെ. അനിറ്റ, അലീന ആന്റണി, ജിതിയ ജോണ്‍സണ്‍, സാന്ദ്ര, എം.ജി. ഗോപിക, പി.പി. ഹരിപ്രിയ, എം.പി. ഐശ്വര്യ, നിഖിത റോസ്ലിന്‍, എം.എ. സാന്ത്വന എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!