സിപിഎമ്മില്‍ തലമുറമാറ്റം ഉറപ്പായി : 75 കഴിഞ്ഞ നേതാക്കള്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താകും

സിപിഎമ്മില്‍ തലമുറമാറ്റം ഉറപ്പായി : 75 കഴിഞ്ഞ നേതാക്കള്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താകും

ജില്ലാതലം മുതലുള്ള ഘടകങ്ങളില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മില്‍ തലമുറമാറ്റം ഉറപ്പായി. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 75 വയസ്സ് പിന്നിട്ട നിരവധി നേതാക്കള്‍ ഉപരി കമ്മിറ്റിയില്‍ നിന്ന് പുറത്താകും .

സിപിഎം നേതാവ് കോടിയേരി ബാലകൃഷണന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വരുന്ന പത്താം തീയതി മുതൽ ജില്ലാ സമ്മേളങ്ങൾ ആരംഭിക്കും . എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെങ്കിലും ഉണ്ടാവണമെന്നതും നിര്‍ബന്ധമാക്കിയതായി കോടിയേരി പറഞ്ഞു .

പുതിയ ആളുകള്‍ക്ക് പാര്‍ട്ടിയില്‍ അവസരം കൊടുക്കണം. പാര്‍ട്ടി ലെവി വര്‍ഷത്തില്‍ നല്‍കുന്ന രീതി മാറ്റി മാസം തോറുമാക്കണം . വരുമാനമനുസരിച്ച് ലെവി നല്‍കണം. സഖാക്കള്‍ അധികാര ദല്ലാള്‍മാരായി
മാറരുത് .

പ്രായപരിധി കടന്നതിനാല്‍ പലരും പുറത്തുപോവേണ്ടി വരും. അങ്ങനെയുള്ളവർക്ക് അലവന്‍സ്, വൈദ്യസഹായം, മറ്റ് സഹായങ്ങള്‍ എന്നിവ തുടരും .

സിപിഎം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നല്‍കിയിരുന്നില്ല.

88 അംഗങ്ങളും 8 ക്ഷണിതാക്കളും ഉള്‍പ്പെടെ 96 അംഗ സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലുളളത്. ഇതില്‍ ഏകദേശം ഇരുപതോളം പേര്‍ 75 വയസ്സ് പിന്നിട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഈ പ്രായപരിധിക്ക് പുറത്താണ് വരുന്നത്.

ചിലര്‍ക്ക് ഇളവ് കൊടുക്കാമെങ്കിലും പ്രധാനപ്പെട്ട പലരും സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തുപോകാനാണ് സാധ്യത.

സംസ്ഥാന സെക്രട്ടേറിയറ്റിലെ ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, കെ കരുണാകരന്‍, കെജെ തോമസ് തുടങ്ങിയ പ്രധാനപ്പെട്ട പലരും 75 വയസ്സ് പ്രായം പിന്നിട്ടവരാണ്. ഇവരെല്ലാം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തോടെ നേതൃനിരയില്‍ നിന്ന് പുറത്തുപോകും.

https://www.youtube.com/watch?v=5BO2b53Iq90

 

 

Leave A Reply
error: Content is protected !!