ദത്ത് വിവാദം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ സർക്കാർ, മൗനം തുടർന്ന് മുഖ്യമന്ത്രി

ദത്ത് വിവാദം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ സർക്കാർ, മൗനം തുടർന്ന് മുഖ്യമന്ത്രി

അമ്മ അറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയതില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടി ഇപ്പോഴും വൈകുന്നു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനുപമയും അജിത്തും ഉന്നയിക്കുന്നത്. ഇത് ശരിവെയ്ക്കുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാരിന്‍റെ മൗനം തുടരുകയാണ്.

വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കൂടി എതിരായതോടെ ശിശുക്ഷേമ സമിതിയും ഷിജുഖാനും വെട്ടിലായിരിക്കുകയാണ്. ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഈ ഘട്ടത്തിലും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മൗനവും സംശയമുളവാക്കുന്നതാണ്. ആരോപണവിധേയരായവരെ കൂടാതെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അനുപമ.

Leave A Reply
error: Content is protected !!