മലയാള ചിത്രം വിധി (ദി വെര്‍ഡിക്ട്) : ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

മലയാള ചിത്രം വിധി (ദി വെര്‍ഡിക്ട്) : ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

മരട് 357 പേരു മാറ്റി വിധി-(ദി വെര്‍ഡിക്ട്) എന്ന പേരിൽ ഉടൻ  തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357′ എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു.  ഫെബ്രുവരി 19ന് തിയേറ്റര്‍ റിലീസ് ചെയ്യാനിരുന്ന സിനിമ  ചില പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം മുന്‍സിഫ് കോടതി  റിലീസ് തടഞ്ഞിരുന്നു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. സിനിമയുടെ ട്രെയ്‌ലർ ഇന്ന് പതിനൊന്ന് മണിക്ക് റിലീസ് ചെയ്യും..

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും  ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് സിനിമ. വിധിക്കു ശേഷം വിചാരണ എന്ന ടാഗ് ലൈനോടെയാണ് ആദ്യം വന്നത്.

അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്, സുനിത സുനിൽ

Leave A Reply
error: Content is protected !!