നാദാപുരത്ത് വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ഒരാൾ അറസ്റ്റിൽ

നാദാപുരത്ത് വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ കയറി ഗുണ്ടാ സംഘത്തിന്‍റെ ആക്രമണം. കണ്ണൂരില്‍ നിന്ന് എത്തിയ എട്ടംഗ സംഘമാണ് വീട്ടുകാരെയും നാട്ടുകാരെയും മർദിച്ചത്. സാമ്പത്തിക തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നാദാപുരം തണ്ണീർപന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്‍റെ വീട്ടില്‍ ഇന്നലെ വൈകീട്ടാണ് കണ്ണൂരില്‍നിന്നും എട്ടംഗസംഘമെത്തി ആക്രമണം നടത്തിയത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നസീറിന്‍റെ മകന്‍ നിയാസുമായുള്ള സാമ്പത്തിക ഇടപാടുകളെപറ്റി സംസാരിക്കാനെന്ന് പറഞ്ഞാണ് സംഘം വീട്ടിലെത്തിയത്. നിയാസിനെ അടുത്തിടെ എംഡിഎംഎ മയക്കുമരുന്ന് കൈവശം വച്ചതിന് വളയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നിയാസ് ജാമ്യത്തിലിറങ്ങി. തന്നെ തേടിയെത്തിയ സംഘവുമായി നിയാസ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രിയോടെ ചർച്ച സംഘർഷമായി മാറി. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ നിയാസ്, അാതാവ് പാത്തു, ഭാര്യ ആയിഷ എന്നിവർക്കാണ് മർദനത്തില്‍ പരിക്കേറ്റത്.

Leave A Reply
error: Content is protected !!