ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മുന്തിരി ഉപയോഗിക്കൂ..

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മുന്തിരി ഉപയോഗിക്കൂ..

നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ് മുന്തിരി. ധാരാളം പോഷക​ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

കാറ്റെച്ചിൻസ്, ആന്തോസയാനിൻ, കെംഫെറോൾ, സ്റ്റിൽബെൻസ്, എലാജിക് ആസിഡ്, ഹൈഡ്രോക്‌സിസിനമേറ്റുകൾ തുടങ്ങിയ വിവിധ ഫൈറ്റോകെമിക്കലുകൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, നാരുകളുടെ ഒരു നല്ല ഉറവിടം കൂടിയാണ്. മുന്തിരി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

മുന്തിരി കഴിക്കുന്നത് ശരീരത്തിലെ ഗട്ട് ബാക്ടീരിയയെ ഗണ്യമായി വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും പിത്തരസം ആസിഡുകൾ കുറയ്ക്കുകയും ചെയ്യുന്നതായി ​ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകൻ ഡോ. ഷാവോപിംഗ് ലി പറയുന്നു.

Leave A Reply
error: Content is protected !!