ബിജെപി എംപി ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി

ബിജെപി എംപി ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി

ഡൽഹി: ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐസിസ് കാശ്മീർ എന്ന ഐഡിയിൽ നിന്നാണ് രണ്ടാമത്തെ ഇ മെയിലും അയച്ചിരിക്കുന്നത്. “ഞങ്ങൾ നിങ്ങളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങൾ ഇന്നലെ രക്ഷപ്പെട്ടു. നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ നിങ്ങളും കുടുംബവും രാഷ്ട്രീയത്തിൽ നിന്നും കാശ്മീർ പ്രശ്‌നത്തിൽ നിന്നും അകന്നു നിൽക്കണമെന്ന് ഇ മെയിലിൽ പറയുന്നു.ആദ്യ വധഭീഷണി ലഭിച്ചതോടെ വസതിയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെയാണ് ഗൗതം ഗംഭീര്‍ ഭീഷണി ലഭിച്ചതായി ഡൽഹി പൊലീസിനെ ആദ്യം അറിയിച്ചത്. ഞങ്ങള്‍ നിങ്ങളേയും കുടുംബത്തേയും കൊല്ലാന്‍ പോകുന്നുവെന്നായിരുന്നു ആദ്യം ലഭിച്ച സന്ദേശം വിശദമാക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൌഹാന്‍ വിശദമാക്കി. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Leave A Reply
error: Content is protected !!