മാവോവാദി നേതാവ് സാവിത്രിയെ തെളിവെടുപ്പിനെത്തിച്ചു

മാവോവാദി നേതാവ് സാവിത്രിയെ തെളിവെടുപ്പിനെത്തിച്ചു

മാവോവാദി നേതാവ് സാവിത്രിയെ വയനാട്ടിലെ തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു.തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് സാവിത്രിയെ അറസ്റ്റ് ചെയ്തത് . ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സാവിത്രിയെ തെളിവെടുപ്പിനെത്തിച്ചത്.

വൈകിട്ട് ആറോടെയാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. ഏഴു കിലോമീറ്ററോളം വനത്തിനുള്ളിൽ
ഉൾപ്രദേശത്ത് തെളിവെടുപ്പിന്‍റെ ഭാഗമായി പരിശോധന നടത്തിയതായും, പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്തിയതായും സൂചനയുണ്ട്. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു .

തെളിവെടുപ്പ് കഴിഞ്ഞു ഇവരെ അരീക്കോട്ടേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. നവംബർ ഒമ്പതിനാണ് സാവിത്രിയേയും കർണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂർത്തിയെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

Leave A Reply
error: Content is protected !!