വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു

വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു

ഹരിപ്പാട്: ഓട്ടോ സ്റ്റാൻഡിലെ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. പ്രതിയെ പൊലീസ് പിടികൂടി.ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മുട്ടം കുളത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ ആണ് സംഭവം. ഓട്ടോ ഡ്രൈവറായ കരിപ്പുഴ പ്ലാമൂട്ടിൽ വടക്കതിൽ പുത്തൻവീട്ടിൽ സുരേഷ് കുമാർ (48), മുട്ടം പുഴുവേലിൽ പുത്തൻവീട്ടിൽ രതീഷ് (39) എന്നിവർക്കാണ് കുത്തേറ്റത്.

സംഭവത്തിൽ മിനിലോറി ഡ്രൈവറായ മുട്ടം റജിഭവനത്തിൽ ജയൻ (36) നെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.. വൈകീട്ട് നാല് മണിയോടെ മദ്യലഹരിയിൽ എത്തിയ ജയൻ സുരേഷുമായി വാക്ക് തർക്കം ഉണ്ടായി. തുടർന്ന് ജയൻ കയ്യിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് സുരേഷിന്‍റെ വയറ്റിലും പുറത്തും കുത്തുകയായിരുന്നു.

തടസം പിടിക്കാൻ എത്തിയ രതീഷിൻ്റെ കൈക്കും കുത്തേറ്റു. കുത്തേറ്റ് നിലത്ത് വീണ സുരേഷിനെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷും ഹരിപ്പാട് ആശുപത്രിയിൽ ചികിത്സ തേടി.

അക്രമത്തിനു ശേഷം വാഹനത്തിൽ വീട്ടിലേക്ക് പോകും വഴി ജയനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയൻ 2013ൽ കൊലപാതക ശ്രമ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!