‘ചുരുളി” സിനിമയ്ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു

‘ചുരുളി” സിനിമയ്ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു

മാന്നാർ: ‘ചുരുളി” സിനിമയ്ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. ശുഭാനന്ദഗുരു എഴുതിയ “ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം” എന്ന കീർത്തനം സിനിമയിൽ ആശ്രമത്തിന്റെ അനുവാദം കൂടാതെ ഷാപ്പിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് വിശ്വാസികളുടെ പ്രതിഷേധിച്ചത്‌

.കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട് . രാജേഷ് ബുധനൂർ, മനോജ് പരുമല, സന്തോഷ് കുട്ടമ്പേരൂർ, ഓമനക്കുട്ടൻ, മനു മാന്നാർ, അജേഷ്, വിനു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!