യുവാവിന്‌ ക്രൂരമർദനം; മുഖ്യപ്രതി പിടിയിൽ

യുവാവിന്‌ ക്രൂരമർദനം; മുഖ്യപ്രതി പിടിയിൽ

മംഗലപുരം : യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യ പ്രതി മസ്താൻമുക്ക് സ്വദേശി ഫൈസലിനെ മംഗലപുരം പോലീസ് അറസ്റ്റുചെയ്തു.

പുത്തൻതോപ്പ് സ്വദേശിയായ അനസിനാണ് ഞായറാഴ്ച രാത്രി പത്തോടെ പടിഞ്ഞാറ്റുമുക്കിനു സമീപം മസ്താൻമുക്ക് ജങ്ഷനിൽവച്ച് മർദനമേറ്റത്. രണ്ടുപേരെ പിടികൂടാനുണ്ട്. അനസ് സുഹൃത്തിനൊപ്പം യാത്രചെയ്യവേ ബൈക്ക് തടഞ്ഞുനിർത്തിയതിനുശേഷം താക്കോൽ ഊരി എടുത്തു. ഇത് ചോദ്യംചെയ്തതിനാണ് ക്രൂരമായി മർദിച്ചത്. തിങ്കളാഴ്ച രാവിലെ മംഗലപുരം പോലീസിൽ ബന്ധുക്കൾ പരാതി നൽകാനെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ സംഭവം നടന്നത് കഠിനംകുളം സ്റ്റേഷൻ പരിധിയിലാണെന്നറിയിച്ച് പോലീസ് മടക്കി. പരാതിക്കാർ കഠിനംകുളം പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും പരാതി അവിടെയും സ്വീകരിച്ചില്ല.

Leave A Reply
error: Content is protected !!