വഴിയിൽ ഉപേക്ഷിച്ച രണ്ട് വയസുകാരൻ്റെ അമ്മ മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി

വഴിയിൽ ഉപേക്ഷിച്ച രണ്ട് വയസുകാരൻ്റെ അമ്മ മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി

കൊച്ചി: ഫോർട്ട് കൊച്ചി നെഹ്‌റു പാർക്കിങ് സമീപത്ത് നിന്നും രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രക്ഷിതാവിനെ കണ്ടെത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയെയും കാമുകനെയും കണ്ടെത്തിയത് കാമുകന്റെ നിർദ്ദേശാനുസരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പറഞ്ഞു മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി.
നെഹ്രു പാർക്കിന് സമീപം മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കഴിഞ്ഞ കുഞ്ഞിന്റെ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. കുട്ടിയെ കണ്ടെത്തുമ്പോൾ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. കുഞ്ഞിനെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേയ്‌ക്ക് കൈമാറിയിരുന്നു.
അസം സ്വദേശിയായ ആൺകുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാഷ സഹായിയെ എത്തിച്ചാണ് കുട്ടിയുടെ ഭാഷ മനസിലാക്കിയത്. തുടർന്ന് കുഞ്ഞിന്റെ പേര് രാഹുൽ എന്നാണെന്നും അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും പോലീസ് കണ്ടെത്തിയത്.
Leave A Reply
error: Content is protected !!