കായംകുളം നഗരസഭയിൽ കേരഗ്രാമം പദ്ധതി അനുവദിച്ചതായി അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ

കായംകുളം നഗരസഭയിൽ കേരഗ്രാമം പദ്ധതി അനുവദിച്ചതായി അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ

കായംകുളം നഗരസഭയിൽ കേരഗ്രാമം പദ്ധതി അനുവദിച്ചതായി അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു. ഇതിനായി 50.17 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത് . തെങ്ങിന് തടം എടുത്ത് പുതയിടൽ, ജൈവ വളം, കുമ്മായം എന്നിവയുടെ വിതരണം, ജലസേചനത്തിനായി പമ്പ് സെറ്റ് സ്ഥാപിക്കൽ, തെങ്ങുകയറ്റ യന്ത്രം, രോഗബാധിത തെങ്ങുകൾക്ക് മരുന്ന് തളിക്കൽ , ഇടവിള കൃഷിക്കായി വാഴ വിത്ത് വിതരണം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുക. കേര സമിതി രജിസ്റ്റർ ചെയ്ത് മൂല്യവർധിത വെളിച്ചെണ്ണയുടെ ഉത്പാദനം നടത്തും. നഗരസഭയിലെ 44 വാർഡുകളിലേയും കേര കർഷകരാണ് ഇതിന്റെ ഗുണഭോക്താക്കൾ . മണ്ഡലത്തിൽ ദേവികുളങ്ങര,കണ്ടല്ലൂർ, ഭരണിക്കാവ്, കൃഷ്ണപുരം എന്നീ പഞ്ചായത്തുകളിൽ നേരത്തേ തന്നെ കേര ഗ്രാമം പദ്ധതി അനുവദിച്ചിരുന്നു.
Leave A Reply
error: Content is protected !!