“വിശപ്പ് രഹിത കായംകുളം” മുന്നൂറാം ദിവസം പൂർത്തിയാക്കി ACCOK കായംകുളം

“വിശപ്പ് രഹിത കായംകുളം” മുന്നൂറാം ദിവസം പൂർത്തിയാക്കി ACCOK കായംകുളം

ACCOK കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച “വിശപ്പ് രഹിത കായംകുളം” മുന്നൂറാം ദിവസം പൂർത്തിയാക്കി. ACCOK കായംകുളം മണ്ഡലം പ്രസിഡന്റ് പ്രഭാഷ് പാലാഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ACCOK സംസ്ഥാന സെക്രട്ടറി അബി ഹരിപ്പാട് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി ജോസഫ് പുത്തേത്ത് സ്വാഗതം അറിയിച്ചു. ഡോക്യുമെന്ററി സംവിധായകൻ അനിമങ്ക് തഴപ്പാട്ട് ഫെയിം സാവത്രിയമ്മ എന്നിവർ ചേർന്ന് മുന്നൂറാം ദിവസത്തെ ഭക്ഷണവിതരണം നടത്തി.

അറബ് സാഹിത്യത്തിൽ എംഫിൽ കരസ്ഥമാക്കിയ അൻസിം ലത്തീഫ്, ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ധാൻവി ഉമേഷ് എന്നിവർക്ക് അനുമോദനം നൽകി. ACCOK സംസ്ഥാന രക്ഷാധികാരി അബ്ബാ മോഹൻ മുഖ്യപ്രഭാഷണം നടത്തി.
Leave A Reply
error: Content is protected !!