കായംകുളത്ത് ‘രംഗോലി 2021’ ആരംഭിച്ചു

കായംകുളത്ത് ‘രംഗോലി 2021’ ആരംഭിച്ചു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന ഫോട്ടോഗ്രാഫി ആന്ഡ് വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബിന്റെ 8-ാമത് ഫോട്ടോഗ്രാഫി പ്രദർശനമായ ‘രംഗോലി 2021’ കേരള ലളിതകലാ അക്കാദമി ശങ്കർ മെമ്മോറിയൽ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കായംകുളം നഗരസഭാധ്യക്ഷ ടി.ശശികല ഉദ്ഘാടനം ചെയ്തു. എകെപിഎ സംസ്ഥാന നേച്ചർ ക്ലബ് കോ–ഓർഡിനേറ്റർ ഹേമേന്ദ്രനാഥ്‌ അധ്യക്ഷനായി. എകെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ തണ്ണിത്തോട്, സംസ്ഥാന സെക്രട്ടറിമാരായ മുദ്ര ഗോപി, ജെനീഷ് പാമ്പൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി.ജോൺസൺ, എകെപിഎ സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി ഡയറക്ടർ സജീവ് വസദിനി, എകെപിഎ സംസ്ഥാന ക്ഷേമനിധി ബോർഡ് ചെയർമാൻ ബി. രവീന്ദ്രൻ, സംസ്ഥാന നേച്ചർ ക്ലബ് സബ് കോ–ഓർഡിനേറ്റർ ശ്രീജിത്ത് നീലായി, പുരോഗമന കലാ സാഹിത്യ ഏരിയാ സെക്രട്ടറി എം.നസീർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഓൺ ലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന രംഗോലി ഫോട്ടോ പ്രദർശനം 28ന് സമാപിക്കും.
Enter

Leave A Reply
error: Content is protected !!