ഇന്ധന വിലവർദ്ധനവ് : സിപിഐ എം കാഞ്ഞിരപ്പള്ളിയിൽ ധർണ്ണ നടത്തി

ഇന്ധന വിലവർദ്ധനവ് : സിപിഐ എം കാഞ്ഞിരപ്പള്ളിയിൽ ധർണ്ണ നടത്തി

കാത്തിരപ്പള്ളി : പെട്രോൾ – ഡീസൽ – പാചക വാതക വില വിലവർദ്ധനവിനെതിരെ സി പി ഐ എം കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ ധർണ്ണ നടത്തി. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ ആരംഭിച്ച ധർണ വൈക്കുന്നേരം സമാപിച്ചു. ജില്ലാ കമ്മിറ്റിയംഗം പി എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു. വി പി ഇസ്മായിൽ അധ്യക്ഷനായി.
ഏരിയാ സെക്രട്ടറി കെ രാജേഷ്, ഷമീം അഹമ്മദ്, പി കെ നസീർ , സജിൻ വി വട്ടപ്പള്ളി, വി എൻ രാജേഷ്, ടി കെ ജയൻ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് , പഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമ്മ ജോർജുകുട്ടി (എരുമേലി ), എസ് ഷാജി (എലിക്കുളം), പി എസ് സജിമോൻ (കുട്ടിക്കൽ ) ജെയിംസ് പി സൈമൺ (മണിമല ) , കെ ആർ തങ്കപ്പൻ (കാഞ്ഞിരപ്പള്ളി ), രേഖാ ദാസ് (മുണ്ടക്കയം) , ബി ആർ അൻഷാദ്, അജാസ് റഷീദ്, ഗോപീകൃഷ്ണൻ , അജി കാലായിൽ , കെ സി സോണി, പി കെ ബാലൻ , എം ജി രാജു , എം എസ് മണിയൻ , പി കെ സുധീർ എന്നിവർ സംസാരിച്ചു.
Leave A Reply
error: Content is protected !!