യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

ഷൊർണൂർ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. വാണിയംകുളം കൂനത്തറ പാലക്കൽ ഹേമചന്ദ്രന്റെ ഭാര്യ രശ്മിക്കാണ് (42) ഗുരുതരമായി പൊള്ളലേറ്റത്. രശ്മിയുടെ ശരീരത്തിൽ തീ കൊളുത്തുന്നതിനിടെ ഹേമചന്ദ്രനും കാലിന് പൊള്ളലേറ്റു.
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് രശ്മിയെ തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.

ചൊവ്വാഴ്ച വൈകീട്ടോടെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഹേമചന്ദ്രനെ പൊലീസ് കസ്റ്റഡിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തി അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ പി.എം. ഗോപകുമാർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!