ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി അദാനി.കഴിഞ്ഞ ഒരു വർഷത്തിനിടെ 55 ബില്യൺ ഡോളർ സമ്പത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാൽ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേർക്കാനായത്. 2020 മാർച്ചിൽ അദാനിയുടെ സമ്പത്ത് 4.91 ബില്യൺ ഡോളറായിരുന്നു. എന്നാലിപ്പോൾ ഇത് 83.89 ബില്യൺ യുഎസ് ഡോളറായാണ് കുതിച്ചുയർന്നത്. അതായത് ഒന്നരവർഷത്തിനിടെ സമ്പത്തിൽ 250 ശതമാനം വർദ്ധനവ്. ഇതോടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാനായ അദാനിക്ക് ധനസമ്പത്തിൽ ഒന്നാം സ്ഥാനം നേടിയത്.

ബ്ലൂംബെര്‍ഗിന്‍റെ ധനവാന്മാരുടെ പട്ടിക പ്രകാരം 91 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൌതം അദാനിയുടെത് 88.8 ബില്ല്യണ്‍ ഡോളറാണ്. ഇതില്‍ അംബാനിയുടെ ആസ്തിയില്‍ 2.2 ബില്ല്യണ്‍ ഡോളറിന്‍റെ കുറവ് വന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓഹരിവിപണിയില്‍ റിലയന്‍സിന് നേരിട്ട തിരിച്ചടിയാണ് ഇതിലേക്ക് നയിച്ചത്.

അതേ സമയം ബുധനാഴ്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിച്ചുയര്‍ന്നത് ഗൌതം അദാനിക്ക് നേട്ടവുമായി. സൌദി ആരംകോയുടെ റിലയന്‍സുമായുള്ള കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്‍റെ വീഴ്ച സംഭവിച്ചു. 22,000 കോടിയോളമാണ് ഇത് മൂലം നഷ്ടം സംഭവിച്ചത്. മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചെന്നാണ് കണക്ക്.

Leave A Reply
error: Content is protected !!