വീടിന് നേരെ കാട്ടാന ആക്രമണം

വീടിന് നേരെ കാട്ടാന ആക്രമണം

വരന്തരപ്പിള്ളി: എച്ചിപ്പാറ വരിക്കോട്ടില്‍ വീടിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മൊയ്തീന്‍കുട്ടിയുടെ വീട് കാട്ടാന ആക്രമിച്ചത് .ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ഒരു മണിക്കൂറോളം പാത്രങ്ങള്‍ കൊട്ടുകയും ബഹളം ഉണ്ടാക്കുകയും ചെയ്തത്തോടെ ആനകള്‍ പിന്‍വാങ്ങിയത്.

വീട്ടുപറമ്ബിലെ മൂന്ന് തെങ്ങുകളും ആനകള്‍ കുത്തി നശിപ്പിച്ചു. ഒരു കുട്ടിയാനയടക്കം ഏഴ് ആനകളാണ് പുലര്‍ച്ചെ മൂന്നോടെ പ്രദേശത്തെത്തിയതെന്നും ദിവസങ്ങളായി കാട്ടാനക്കൂട്ടം ഈ പ്രദേശത്തുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!