സഹകരണ ബാങ്കുകളിലെ ആര്‍ബിഐ ഇടപെടലിനെതിരേ കേരളം

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ ഇടപെടലിനെതിരേ കേരളം

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ സഹകരണ മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

ബാങ്കിങ് ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതായിരുന്നു. 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയില്‍ സഹകരണ മേഖലയില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയില്‍ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. വോട്ട് അവകാശമുള്ള അംഗങ്ങള്‍ക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയില്‍പ്പെടുന്ന അംഗങ്ങള്‍ക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. പക്ഷെ ഇപ്പോഴത്തെ ആര്‍ബിഐയുടെ കുറിപ്പില്‍ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപണം ഉയർത്തുന്നു.

Leave A Reply
error: Content is protected !!