നാദാപുരം വീടാക്രമണത്തിലെ മുഖ്യ പ്രതി പൊലീസിനെ വെല്ലുവിളിച്ചു

നാദാപുരം വീടാക്രമണത്തിലെ മുഖ്യ പ്രതി പൊലീസിനെ വെല്ലുവിളിച്ചു

നാദാപുരം വീടാക്രമണത്തില്‍ പൊലീസ് തിരയുന്ന പ്രധാന പ്രതി പൊലീസിനെ വെല്ലുവിളിച്ച് ഇൻസ്റ്റഗ്രാമിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഷമീമാണ് പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്.

തന്നോടൊപ്പമുള്ളവരെ വിട്ടുതരാനാവില്ലെന്നും പിടികൂടിയാല്‍ പിന്നെ താന്‍ എന്ത് ചെയ്യുമെന്ന് പറയാനാകില്ലെന്നുമാണ് നാദാപുരം എസ്.ഐയെ അഭിസംബോധന ചെയ്യുന്ന വീഡിയോയില്‍ ഷമീം മുന്നറിയിപ്പ് നല്‍കുന്നത്. ആയുധമെടുക്കാത്തതുകൊണ്ടാണ് അക്രമം അടിയില്‍ കലാശിച്ചതെന്നും അല്ലെങ്കില്‍ വെട്ടിലും കുത്തിലും എത്തുമായിരിന്നെന്നും ഷമീം പറയുന്നുണ്ട്. വീഡിയോ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!