യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കി; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കി; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

പത്തനംതിട്ട :യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയ കേസില് ഭര്ത്താവും കുടുംബവും അറസ്റ്റില്. തിരുവല്ല മേപ്രാലില് ശാരിമോള് (30) ആണ് മരിച്ചത്. ഭര്ത്താവ് കൃഷ്ണദാസ്, സഹോദരന് ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. യുവതിയുടെ സഹോദരന്റെ ഭാര്യ സ്മിതയും കേസില് പ്രതിയാണ്. ആത്മഹത്യാ പ്രേരണക്കാണ് കേസ്.
സ്മിതയെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 2021 മാര്ച്ച് 30ന് സ്ത്രീധനത്തര്ക്കത്തെ തുടര്ന്ന് ഭര്ത്താവിന്റെ വീട്ടുകാര് യുവതിയുടെ വീട്ടിലെത്തി സംഘര്ഷമുണ്ടാക്കിയതിന് പിന്നാലെയാണ് യുവതി ഒതളങ്ങ കഴിച്ചത്. അടുത്ത ദിവസം മരണപ്പെടുകയായിരുന്നു. ശാരിമോളുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.
കോടതി മുന്കൂര് ജാമ്യം അനുവദിച്ചിരുന്നതിനാല് നാലുപേരെയും ജാമ്യത്തില് വിട്ടു. സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുമാണ് കേസ്. 2019 നവംബര് 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. ബഹ്റൈനില് നഴ്സായിരുന്ന ശാരിമോള് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഘര്ഷവും ആത്മഹത്യയും.
Leave A Reply
error: Content is protected !!