പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം;ബി.ജെ.പി പട്ടികജാതി മോര്‍ച്ച പ്രക്ഷോഭം

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം;ബി.ജെ.പി പട്ടികജാതി മോര്‍ച്ച പ്രക്ഷോഭം

തൃശൂര്‍: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തടയുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാറിനെതിരെ പ്രക്ഷോഭം.ബി.ജെ.പി പട്ടികജാതി മോര്‍ച്ച പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഈ മാസം 29ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമിതിയോഗം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ഡി. പുരന്ദരേശ്വരി ഉദ്ഘാടനം ചെയ്യും.

ഒപ്പം ഭരണഘടനനാദിനമായ നവംബര്‍ 26 മുതല്‍ അംബേദ്കറുടെ മഹാപരി നിര്‍വാണ്‍ ദിനമായ ഡിസംബര്‍ ആറ് വരെ സംവിധാന്‍ ഗൗരവ് അഭിയാന്‍ ആചരിക്കും. 26ന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അംബേദ്കറും നരേന്ദ്രമോദി സര്‍ക്കാറും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാബു, ജില്ലാ പ്രസിഡന്റ് വി.സി ഷാജി എന്നിവര്‍ പങ്കെടുത്തു

Leave A Reply
error: Content is protected !!