ന്യൂസീലന്‍ഡിനെതിരായ ടി 20 മത്സര വിജയം വലിയ സംഭവമായി എടുക്കേണ്ടന്ന ഓർമ്മപ്പെടുത്തലുമായി ദ്രാവിഡ്

ന്യൂസീലന്‍ഡിനെതിരായ ടി 20 മത്സര വിജയം വലിയ സംഭവമായി എടുക്കേണ്ടന്ന ഓർമ്മപ്പെടുത്തലുമായി ദ്രാവിഡ്

ന്യൂസീലന്ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചത് വലിയ സംഭവമായി കാണേണ്ടെന്ന് ആരാധകരേയും താരങ്ങളേയും ഓര്മ്മപ്പെടുത്തി പരിശീലകന് രാഹുല് ദ്രാവിഡ്. മത്സരങ്ങളുടെ ആധിക്യം മൂലം മടുത്ത് വശംകെട്ട ന്യൂസീലന്ഡ് ടീമിനെതിരേയാണ് ഇന്ത്യ കളിച്ചതെന്നും അത് യാഥാര്ഥ്യ ബോധത്തോടെ നോക്കിക്കാണണമെന്നും ദ്രാവിഡ് വ്യക്തമാക്കി. മൂന്നാം ട്വന്റി-20യ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

‘ഈ പരമ്പര വിജയം മികച്ചതായിരുന്നു. ഇന്ത്യന് താരങ്ങള് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാല് ഈ വിജയത്തെ യാഥാര്ഥ്യബോധത്തോടെ കാണണം. ലോകകപ്പ് ഫൈനലില് കളിച്ച ശേഷം ഇന്ത്യയില് വന്ന് ആറു ദിവസത്തിനിടെ മൂന്നു മത്സരങ്ങള് കളിച്ചത് ന്യൂസീലന്ഡിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടു വിജയത്തില് മതിമറക്കാതെ ഭാവിയിലേക്കായി നല്ല കാര്യങ്ങള് പഠിക്കുകയാണ് വേണ്ടത്’, ദ്രാവിഡ് വ്യക്തമാക്കി.
Leave A Reply
error: Content is protected !!