ആദ്യ ജിയോ ലേണിംഗ് ലാബ് ജി.എച്ച്‌. എസ്. എസ് ഹോസ്ദുര്‍ഗ്ഗില്‍

ആദ്യ ജിയോ ലേണിംഗ് ലാബ് ജി.എച്ച്‌. എസ്. എസ് ഹോസ്ദുര്‍ഗ്ഗില്‍

കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കാസര്‍കോടിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലയിലെ ആദ്യ ജിയോ ലേണിംഗ് ലാബ് ആരംഭിച്ചു.ജി.എച്ച്‌. എസ്.എസ് ഹോസ്ദുര്‍ഗ്ഗില്‍ ഡി.ഡി.ഇ കെ .വി പുഷ്പ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഏറെ ദുര്‍ഗ്രാഹ്യമായ ഭൂമിശാസ്ത്ര പഠനം ലളിതവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് ഒരുക്കിയത്.

ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: എം.ബാലന്‍ മുഖ്യാതിഥിയായി. ജില്ലാ പ്രൊജക്റ്റ് കോഓഡിനേറ്റര്‍ പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ വി വി ഭാസ്‌കരന്‍ ,കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് എം.പി, പ്രിന്‍സിപ്പാള്‍ സുരേഷ് ബാബു .എ.വി സുനില്‍ കുമാര്‍ , അബ്ദുള്‍ ബഷീര്‍ ,വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചര്‍ സ്വാഗതവും രാജഗോപാലന്‍ പി.നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!