ഹർമ്മൻപ്രീത് കൗർ ബിഗ് ബാഷിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ്

ഹർമ്മൻപ്രീത് കൗർ ബിഗ് ബാഷിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ്

വനിതാ ബിഗ് ബാഷ് ലീഗില് ചരിത്രമെഴുതി ഇന്ത്യന് താരം ഹര്മന്പ്രീത് കൗര്. പ്ലെയര് ഓഫ് ദ ടൂര്ണമെന്റാവുന്ന ആദ്യ ഇന്ത്യന് താരമായാണ് ഇന്ത്യന് ടി-20 ടീം ക്യാപ്റ്റന് കൂടിയായ ഹര്മന്പ്രീത് കൗര് തെരഞ്ഞെടുക്കപ്പെട്ടത്. സീസണില് മെല്ബണ് റെനഗേഡ്‌സിനായി ജെഴ്‌സി അണിഞ്ഞ ഹര്മര്പ്രീത് തകര്പ്പന് പ്രകടനമാണ് കാഴ്ച്ചവെച്ചത്.
സീസണില് 399 റണ്സും 15 വിക്കറ്റും ആണ് ഹര്മര് പ്രീത് കൗര് നേടിയത്. നോക്കൗട്ട് മത്സരങ്ങള് നടക്കുകയാണെങ്കിലും ബിഗ് ബാഷില് ലീഗ് മത്സരങ്ങള് അവസാനിക്കുമ്പോള് തന്നെ മികച്ച താരത്തിനുള്ള വോട്ടെടുപ്പ് നടത്തും. ഇതില് ഹര്മന് 31 വോട്ടുകള് ലഭിച്ചു.
Leave A Reply
error: Content is protected !!