സംസ്ഥാനത്ത് കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിക്കും

സംസ്ഥാനത്ത് കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിക്കും

തിരുവനന്തപുരം: കേരളത്തിൽ കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കും. ഇതുസംബന്ധിച്ച് നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിക്കുന്നതിനായുള്ള കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിലെ നിർദ്ദേശങ്ങൾ ഭേദഗതികളോടെ അംഗീകരിക്കാനാണ് തീരുമാനം. തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി പ്രദേശങ്ങൾക്ക് പ്രത്യേകം ബാധകമായിരുന്ന 37 നിയമങ്ങളും 181 നിയമഭേദഗതികളും കാലഹരണപ്പെട്ടതാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഭേദഗതി നിയമങ്ങളിൽ പലതും പിന്നീട് നിയമത്തിന്റെ ഭാഗമായി.

Leave A Reply
error: Content is protected !!