വൽവർദെയുമായി ചർച്ചകൾ നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

വൽവർദെയുമായി ചർച്ചകൾ നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഒലെ ഗുണ്ണാർ സോൾഷ്യറുമായി വേർപിരിഞ്ഞതിന് ശേഷം പുതിയ പരിശീലകനായുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലേക്ക് ഒരു ഇടക്കാല പരിശീലകനെ നിയമിച്ച്, അടുത്ത വേനൽക്കാലത്ത് ഒരു മുഴുവൻ സമയ പരിശീലകനെ കണ്ടെത്താനുള്ള പദ്ധതികളിലാണുള്ളതെന്നാണ് സൂചനകൾ. അതിനിടെ ഇപ്പോളിതാ തങ്ങളുടെ ഇടക്കാല പരിശീലകനായി കൊണ്ടു വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നവരിൽ മുൻ ബാഴ്സലോണ ബോസ് ഏണസ്റ്റോ വൽവർദെയുണ്ടെന്നും, ഇക്കാര്യം അദ്ദേഹവുമായി ക്ലബ്ബ് ചർച്ച ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.
ഇടക്കാല പരിശീലകനായി വൽവർദെയെ കൊണ്ടു വരാൻ താല്പര്യപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കാര്യത്തിൽ അദ്ദേഹവുമായി ചർച്ചകൾ നടത്തിയെന്ന് ബിബിസി, ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് പരിശീലകനായ അദ്ദേഹം ഈ സ്ഥാനമേറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്ന സൂചന. എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡുമായോ, വൽവർദെയുമായോ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ ഇതു വരെ വ്യക്തത ലഭിച്ചിട്ടില്ല.

Leave A Reply
error: Content is protected !!