ചെട്ടികുളങ്ങര പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ രണ്ടാം ഘട്ടത്തിന് തുടക്കം

ചെട്ടികുളങ്ങര പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ രണ്ടാം ഘട്ടത്തിന് തുടക്കം

മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തില്‍ കേന്ദ്ര പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി.പദ്ധതിയുടെ പഞ്ചായത്തുതല ശില്പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധാകരകുറുപ്പ് നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സനല്‍ദത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വാട്ടര്‍ അതോറിറ്റി പ്രോജക്‌ട് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹഷീര്‍.എ മുഖ്യപ്രഭാഷണം നടത്തി. 2024 ഓടെ പൈപ്പ് കണക്ഷന്‍ മുഖേന വെള്ളമെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായ സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റ് ചെട്ടികുളങ്ങര പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ റോഷി തോമസ് പദ്ധതി വിശദികരിച്ചു.

Leave A Reply
error: Content is protected !!