സൗദിയിൽ പകർച്ച പനിക്കെതിരെ പ്രതിരോധ കുത്തിവയ്പെടുക്കാൻ നിർദേശം

സൗദിയിൽ പകർച്ച പനിക്കെതിരെ പ്രതിരോധ കുത്തിവയ്പെടുക്കാൻ നിർദേശം

സൗദിയിൽ പകർച്ച പനിക്കെതിരെ പ്രതിരോധ കുത്തിവയ്പെടുക്കാൻ നിർദേശം.കോവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിനാൽ പകർച്ച പനി വർധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.

സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവയ്പെടുക്കാൻ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. പകർച്ച പനി  വ്യത്യസ്ത രീതിയിലാണ് ആളുകളെ ബാധിക്കുക. അണുബാധയുണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. നിലവിൽ മറ്റു ആരോഗ്യ പ്രയാസമുള്ളവർക്ക് മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ട്. ആരോഗ്യമുളളവരും ജാഗ്രത പാലിക്കണം.

Leave A Reply
error: Content is protected !!