വില്ലാറയലിനെതിരെയുള്ള വിജയം സോൾഷെയറിനു സമർപ്പിച്ച് മൈക്കിൽ കാരിക്ക്

വില്ലാറയലിനെതിരെയുള്ള വിജയം സോൾഷെയറിനു സമർപ്പിച്ച് മൈക്കിൽ കാരിക്ക്

ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയം മുൻ പരിശീലകനായ സോൾഷെയറിനു സമർപ്പിച്ച് താൽക്കാലിക പരിശീലകനായ മൈക്കൽ കാരിക്ക്. ഒലെ ഗുണ്ണാർ സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയതിനു ശേഷം നടന്ന ആദ്യത്തെ മത്സരത്തിൽ റൊണാൾഡോ, സാഞ്ചോ എന്നിവർ നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.

അവസാനം കളിച്ച നാല് മത്സരങ്ങളിൽ നിന്നും ആദ്യത്തെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്‌തിരുന്നു ഇതിനു പിന്നാലെയാണ് താൻ ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന ആദ്യ മത്സരത്തിലെ വിജയത്തെക്കുറിച്ച് കാരിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Leave A Reply
error: Content is protected !!