മാസ്ക്കും സാനിട്ടൈസറുകളും വിതരണം ചെയ്തു

മാസ്ക്കും സാനിട്ടൈസറുകളും വിതരണം ചെയ്തു

മാന്നാര്‍: പരുമല ഗവ.എല്‍.പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാസ്ക്കും സാനിട്ടൈസറുകളും വിതരണം ചെയ്തു.ജെ സി ഐ മാന്നാര്‍ ടൗണ്‍ അറ്റ്ലാന്റയുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്.

സ്കൂളില്‍ നടന്ന ചടങ്ങില്‍ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിഷ അശോകന്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് എഫ്. പ്രീതയ്ക്ക് മാസ്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.ജെ.സി.ഐ. മാന്നാര്‍ ടൗണ്‍ അറ്റ്ലാന്റ പ്രസിഡന്റ്വി.ആര്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയര്‍മാന്‍ കെ.എ. കരീം, ജെ സി ഐ അറ്റ്ലാന്റ കോ ഓഡിനേറ്റര്‍ അനീഷ് കവിയൂര്‍ , അഭിലാഷ് വെണ്‍പാല, അദ്ധ്യാപകരായ സിന്ധു. ജി, വികാസ്. ആര്‍, നിത്യാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരി​ച്ചു.

Leave A Reply
error: Content is protected !!