കുവൈത്തിൽ വിവാഹ മോചന കേസുകളിൽ വർധനവ്

കുവൈത്തിൽ വിവാഹ മോചന കേസുകളിൽ വർധനവ്

കുവൈത്തിൽ വിവാഹ മോചന കേസുകളിൽ വർധനവ്.പ്രതിദിനം 20 വനിതകൾ വിവാഹ മോചിതരാകുന്നു. ഇവരിൽ 15 പേർ സ്വദേശികളുമാണ്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയാറാക്കിയ 5 വർഷത്തെ കണക്കുകളിലാണ് ഈ വിവരമുള്ളത്.

എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ വിവാഹമോചന നിരക്കിൽ കഴിഞ്ഞ വർഷം കുറവുണ്ടായി 5 വർഷത്തിനിടെ 36,345 വിവാഹമോചനങ്ങളാണുണ്ടായത്. 26,576 പേർ സ്വദേശി വനിതകളാണ്. 26,576 സ്വദേശി വനിതകളുടെ ഭർത്താക്കന്മാരിൽ 22626 (85%) പേർ സ്വദേശികളും 3950 പേർ വിദേശികളുമാണ്. 2016ൽ 7223 വിവാഹമോചനങ്ങളിൽ 5259 സ്വദേശി വനിതകളുണ്ട്. അവരുടെ ഭർത്താക്കന്മാരിൽ 4386 സ്വദേശികളും 873 വിദേശികളുമാണ്.

Leave A Reply
error: Content is protected !!