സെക്സ് ടേപ്പ് ഫ്രഞ്ച് താരം ബെൻസിമ കുറ്റക്കാരൻ തന്നെ

സെക്സ് ടേപ്പ് ഫ്രഞ്ച് താരം ബെൻസിമ കുറ്റക്കാരൻ തന്നെ

ഫ്രാൻസ് ടീമിലെ മുൻതാരമായിരുന്ന മാത്യു വാൽബുവേനയെ സെക്‌സ് ടേപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ കേസിൽ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസിമ കുറ്റക്കാരനെന്നു കണ്ടെത്തി. വേഴ്സൈലെസിലെ കോടതിയാണ് മുപ്പത്തിമൂന്നു വയസുള്ള താരം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. താരത്തിന് ഒരു വർഷത്തെ സസ്‌പെൻഡഡ്‌ ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

2015 ജൂണിലാണ് ഈ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വാൽബുവേനയുടെ സെക്‌സ് ടേപ്പ് കയ്യിലുള്ള ചിലർ താരത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നൽകി വീഡിയോ തിരിച്ചു വാങ്ങാൻ ബെൻസിമ ഫ്രാൻസ് ടീമിന്റെ ക്യാമ്പിൽ വെച്ചു വാൽബുവേനയെ നിർബന്ധിക്കുകയുമുണ്ടായി. എന്നാൽ വാൽബുവേന പോലീസിൽ പരാതിപ്പെടുകയും തുടർന്നു നടന്ന അന്വേഷണത്തിൽ ബ്ലാക്ക് മെയിൽ ചെയ്‌ത ആളുകളുമായി ബെൻസിമക്ക് ബന്ധമുണ്ടെന്നു തെളിയുകയും ചെയ്‌തിരുന്നു.
Enter

Leave A Reply
error: Content is protected !!