ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു

ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര മൂശാരിശേരിൽ പരേതനായ അബ്​ദുൽ ഖാദർ കുഞ്ഞിന്റെ മകൻ നാസറുദ്ധീൻ (53) ആണ്​ മരിച്ചത്​. ഒമാനിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കോവിഡ്​ പരിശോധനക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: റസിയ. മക്കൾ: നസ്മിൻ നാസർ, നിസ്മ നാസർ.

Leave A Reply
error: Content is protected !!