റോഡുകള്‍ക്ക് നിര്‍മ്മാണാനുമതി

റോഡുകള്‍ക്ക് നിര്‍മ്മാണാനുമതി

ഹരിപ്പാട്: നിയോജകമണ്ഡലത്തില്‍ പി,.എം.ജി.എസ്.വൈ പദ്ധതി പ്രകാരം റോഡുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.4 കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി നാലായിരം രൂപയുടെ രണ്ട് റോഡുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെന്ന് രമേശ് ചെന്നിത്തല എം.എല്‍.എയാണ് അറിയിച്ചത് .

ഹരിപ്പാട് വികസന ബ്ലോക്കിലെ വലിയകുളങ്ങര വാതല്ലൂര്‍ കോയിക്കല്‍ നാരകത്തറ റോഡും മുതുകുളം വികസന ബ്ലോക്കിലെ ചിങ്ങോലി പഞ്ചായത്ത് കാര്‍ത്തികപ്പളളി വെമ്ബുഴ റോഡിനുമാണ് അനുമതി ലഭിച്ചത്. കേന്ദ്രഗ്രാമവികസന വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിനെ തുടര്‍ന്ന് നിയോജകമണ്ഡലത്തില്‍ 24 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനമാണ് അനുവദിച്ചത് . ഇതില്‍ 6.676 കിലോമീറ്ററിനാണ് ഒന്നാംഘട്ടത്തില്‍ അനുമതിലഭിച്ചത്.

ബാക്കിയുളള 17.40 കിലോമീറ്റര്‍ റോഡിന്റെ സര്‍വേനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തുടര്‍നടപടികളും ടെന്‍ഡറും നടത്തുന്നത് തിരുവനന്തപുരം ഗ്രാമവികസനവകുപ്പിന്റെ പിഎംജിഎസ് വൈ ഡിപ്പാര്‍ട്ട്‌മെന്റാണ്. എഗ്രിമെന്റ് കഴിഞ്ഞാലുടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

Leave A Reply
error: Content is protected !!