കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് അനുപമ

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് അനുപമ

തിരുവനന്തപുരം ദത്ത് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് അനുപമ. പുതിയ സമര മാർഗം സ്വീകരിക്കും. കുട്ടികളെ സംരക്ഷിക്കേണ്ടവരാണ് കുട്ടിക്കടത്തിന് കൂട്ടുനിന്നതെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം അനുപമ അവസാനിപ്പിച്ചു.

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സ്വന്തം കുഞ്ഞിനെ അനുപമയ്ക്ക് ലഭിച്ചത്. 29ആം തിയ്യതി പരിഗണിക്കാനിരുന്ന കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാവിലെ സിഡബ്ല്യുസി കോടതിയില്‍ അപേക്ഷ നല്‍കി. കുഞ്ഞ് അനുപമയുടേതെന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാഫലവും സിഡബ്ല്യുസി സമര്‍പ്പിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!