റോഡ് നന്നാക്കാത്തതില്‍ യുവാക്കളുടെ പ്രതിഷേധം

റോഡ് നന്നാക്കാത്തതില്‍ യുവാക്കളുടെ പ്രതിഷേധം

പൂച്ചാക്കല്‍: പുന്നത്തറ – ആയിത്തറ റോഡ് നന്നാക്കാത്തതില്‍ യുവാക്കളുടെ പ്രതിഷേധം.
സ്വന്തമായി ഫണ്ട് സ്വരൂപിച്ച്‌ റോഡിലെ കുണ്ടും കുഴിയും നികത്തിയാണ് യുവാക്കള്‍ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. നിരവധി തവണ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് യുവാക്കള്‍ റോഡ് നന്നാക്കാന്‍ രംഗത്തിറങ്ങിയത്.

അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ പുന്നത്തറ റോഡ് നന്നാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് യുവാക്കള്‍ക്ക് ഉറപ്പു നല്‍കി.സമീര്‍ ബി, വിനീഷ് ശാന്തി, രാജേഷ് ശാന്തി,ഹുസൈന്‍ പുന്നത്തറ, എബിന്‍ ബാബു, അതുല്‍, കെ. റ്റി. സുധീന്‍, ജി.പി സൂരജ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!