മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു

മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു

കോതമംഗലത്തെ കായിക ചരിത്രത്തിന് പൊൻ തിളക്കമായി മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. മാർ തോമ യാക്കോബായ സുറിയാനി ചെറിയപള്ളി വികാരി റവ.ഫാദർ ജോസ് പരത്തുവയലിൽ താരങ്ങൾക്കുള്ള ജഴ്സി വിതരണം ചെയ്തു.

സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എ,വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ റിൻസ് റോയ്, പ്രിൻസിപ്പാൾ എൽദോസ് കെ വർഗീസ്, ഹെഡ്മിസ്ട്രസ് ഷൈബി കെ എബ്രഹാം, പിടിഎ പ്രസിഡന്റ് പി.കെ സോമൻ എന്നിവർ സംസാരിച്ചു.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കോച്ച് ലൈസൻസ് നേടിയ മുൻ സ്റ്റേറ്റ് കോച്ച് ബിനു വി സ്കറിയയാണ് അക്കാദമിയുടെ മുഖ്യ പരിശീലകൻ. നാടിന്റെ ഫുട്ബോൾ പ്രതാപത്തെ കരുതലോടെ വീണ്ടെടുക്കുക എന്നതാണ് അക്കാദമി ലക്ഷ്യം വെക്കുന്നത്. അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 80-ൽ പരം കുട്ടികളാണ് അക്കാദമിയിൽ പരിശീലനം നടത്തുന്നത്. കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ ടീം അക്കാദമിയുടെ പ്രധാന ആകർഷണമാണ്. അന്താരാഷ്ട്ര തലത്തിലേക്ക് പുരുഷ-വനിതാ താരങ്ങളെ വളർത്തിയെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം.
Leave A Reply
error: Content is protected !!