സൗഹൃദം നിരസിച്ചു; 17-കാരിയെ ബ്ലേഡുകൊണ്ട് ആക്രമിച്ച പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റിൽ

സൗഹൃദം നിരസിച്ചു; 17-കാരിയെ ബ്ലേഡുകൊണ്ട് ആക്രമിച്ച പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റിൽ

ജയ്പൂര്‍: സൗഹൃദ ബന്ധത്തിന് ഉള്ള അഭ്യര്‍ഥന നിരസിച്ച 17-കാരിയെ യുവാവ് ബ്ലേഡുകൊണ്ട് ആക്രമിച്ചതായി പരാതി. രാജസ്ഥാനിലെ സ്‌കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് നേരെ ക്ലാസ് മുറിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചതിന് പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പ്ലസ്ടു വിദ്യാര്‍ഥിയാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. സൗഹൃദം നിരസിച്ചതിലുള്ള ദേഷ്യത്തില്‍ ഇടവേള സമയത്ത് ക്ലാസ് മുറിയിലെത്തിയ പ്രതി കൈയില്‍ കരുതിയ ബ്ലേഡുകൊണ്ട് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റ് രക്തം വാര്‍ന്ന് കിടന്ന വിദ്യാര്‍ഥിനിയുടെ കരച്ചില്‍ കേട്ടെത്തിയ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരുമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Leave A Reply
error: Content is protected !!