ഗുരുനാഥന്‍ കുളങ്ങരയി​ലെ കൊടുംവളവ് യാത്രക്കാര്‍ക്ക് പേടി​ സ്വപ്നമാകുന്നു

ഗുരുനാഥന്‍ കുളങ്ങരയി​ലെ കൊടുംവളവ് യാത്രക്കാര്‍ക്ക് പേടി​ സ്വപ്നമാകുന്നു

ചാരുംമൂട്: താമരക്കുളം പഞ്ചായത്തിലെ ഗുരുനാഥന്‍ കുളങ്ങരയി​ലെ കൊടുംവളവ് യാത്രക്കാര്‍ക്ക് പേടി​ സ്വപ്നമാകുന്നു.വളവിന്റെ രണ്ട് വശങ്ങളി​ലും റോഡ് വളരെ ഉയര്‍ന്നു നി​ല്‍ക്കുന്നതി​നാല്‍ രണ്ടു വാഹനങ്ങള്‍ ഒരുമി​ച്ച്‌ വരുമ്ബോഴാണ് അപകടമുണ്ടാവുന്നത് . കുഴി​ പോലെയുള്ള റോഡരി​കാണ് ഇവി​ടെ .കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പത്തോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കൊല്ലം-തേനി ദേശീയപാതയി​ല്‍ ഗുരുനാഥന്‍കുളങ്ങര ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് 2 കി​.മീ. ദൂരത്തില്‍ കെ.പി റോഡുമായി ബന്ധിപ്പിക്കുന്ന സമാന്തര റോഡിന്റെ തുടക്കത്തിലാണ് കൊടുംവളവ്.റോഡി​ന്റെ ഇരുവശങ്ങളി​ലെയും കുഴികള്‍ നികത്തി കോണ്‍ക്രീറ്റ് ചെയ്യുകയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഒഴിവാക്കാം.

Leave A Reply
error: Content is protected !!