തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്.തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയിലൂടെ മികച്ച ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. പയര്‍, പടവലം, പീച്ചില്‍, പാവല്‍ പച്ചമുളക്, വെണ്ട, വാഴ തുടങ്ങിയവയാണ് കൃഷി ചെയുന്നത് . ഓരോ വാര്‍ഡിലും 50 സെന്റ് സ്ഥലത്താണ് കൃഷി. പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി എട്ട് ഏക്കറിലധികം സ്ഥലത്ത് പദ്ധതി പ്രകാരം കൃഷി ചെയ്യുന്നുണ്ട്.

ഓരോ വാര്‍ഡിലും തൊഴിലാളികള്‍ തന്നെ കണ്ടെത്തിയ സ്ഥലങ്ങളിലും പുറമ്ബോക്ക് സ്ഥലങ്ങളിലുമായാണ് കൃഷി ചെയുക . ആവശ്യമായ സാങ്കേതിക സഹായം കൃഷിവകുപ്പ് നൽകും . കൃഷി ചെയ്തെടുക്കുന്ന പച്ചക്കറി ഉത്പന്നങ്ങളിലൂടെ ലഭിക്കുന്ന വരുമാനം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വീതിച്ചെടുക്കാം. ഒപ്പം തൊഴില്‍ ദിനങ്ങളുടെ വേതനവും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കും.

Leave A Reply
error: Content is protected !!