മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ ; വീട് തകര്‍ന്നയാള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ ; വീട് തകര്‍ന്നയാള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു

തൊടുപുഴ: 2018 ലെ പ്രകൃതിക്ഷോഭത്തില്‍ വീടിന്റെ സംരക്ഷണഭിത്തിയും അടിത്തറയും വിണ്ടുകീറിയ വീട്ടുടമസ്ഥന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു.

നഷ്ടപരിഹാരത്തിനായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല . തുടര്‍ന്ന് സമര്‍പ്പിച്ച പരാതിയില്‍ അടിയന്തിര നടപടിയെടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി . തുടര്‍ന്ന് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാതിക്കാരനായ കഞ്ഞിക്കുഴി ചേലച്ചുവട് മാടവനക്കുന്നേല്‍ ഷാജിക്ക് നഷ്ടപരിഹാരം അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!